14 വര്‍ഷം മുമ്പ് യുവതിയുമായി ഒളിച്ചോടിയ ആളെ പോലീസ് പിടികൂടി

single-img
26 November 2015

bharyaന്യൂഡല്‍ഹി: 14 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആളെ പോലീസ് പിടികൂടി. പ്രണയിച്ച യുവതിയുമായി നാടുവിടുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ അന്ന് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഇത്രയും കാലത്തിനുശേഷം അറസ്റ്റ്. ഒടുവില്‍ പോലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയ ഭര്‍ത്താവിനെ തേടി യുവതി പത്തുവയസ്സുള്ള മകനുമൊത്ത് എത്തുകയായിരുന്നു.

2001 ഡിസംബര്‍ 17നാണ് ഡല്‍ഹി സ്വദേശി രാജേഷ് മീനാക്ഷിയുമായി അമൃത്സറിലേക്ക് ഒളിച്ചോടിയത്. മീനാക്ഷിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതിയും നല്‍കി. അമൃത്സറില്‍ വെച്ച് വിവാഹം കഴിച്ച ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു.

നീണ്ട 14 വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം ഇരുവരെയും അമൃത്സറില്‍ കണ്ടെത്തിയത്. രാജേഷിനെക്കുറിച്ചുള്ള വിവരം തരുന്നവര്‍ക്ക് 50000 രൂപ ഇനാം വരെ പോലീസ് പ്രഖ്യാപിച്ചിരുന്നു. വാദം കേള്‍ക്കലിനിടെ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന മീനാക്ഷിയുടെ അപേക്ഷയെ തുടര്‍ന്ന് രാജേഷിന് കോടതി ജാമ്യം അനുവദിച്ചു.