യു ഡി എഫില്‍ നിന്ന് നേടാനുള്ളത് നേടിയിട്ട് എല്‍ഡിഎഫില്‍ വരാനാണെങ്കില്‍ ഇവിടെയാരും കാത്തിരിപ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
26 November 2015

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍ഡിഎഫ് മുന്നണിയിലേക്ക് വരാനാണ് ജെഡിയുവിന്റെ നീക്കമെങ്കില്‍ താല്‍പര്യമില്ലെന്ന്  കോടിയേരി ബാലകൃഷ്ണന്‍.

യു ഡി എഫില്‍ നിന്ന് നേടാനുള്ളത് നേടിയിട്ട് ഇവിടെ വരാനാണെങ്കില്‍ ഇവിടെയാരും കാത്തിരിപ്പില്ല. അധികാരം വലിച്ചെറിഞ്ഞ് പുറത്ത് വരാനുള്ള ആര്‍ജ്ജവം ജെഡിയു കാണിക്കണമെന്നും കോടിയേരി പറഞ്ഞു.