സംവാദങ്ങൾ പാർലമെന്റിന്റെ ആത്മാവാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
26 November 2015

NARENDRA_MODI_2511693fന്യൂഡൽഹി:  ഇന്ത്യൻ ഭരണഘടന പ്രതീക്ഷയുടെ കിരണമാണെന്നും  സംവാദങ്ങൾ പാർലമെന്റിന്റെ ആത്മാവാണെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി  പറഞ്ഞു.   ഹോപ്പ് എന്ന വാക്കാണ് താൻ ഇതിന് ഉപയോഗിക്കുന്നത്. ഹെഡ്ജ്-സാഹോദര്യം, ഒാപ്പർച്യുനിറ്റി-അവസരം, പീപ്പ്ൾ പാർട്ടിസിപ്പേഷൻ-ജനപങ്കാളിത്തം, ഇക്വാലിറ്റി-സമത്വം എന്നിങ്ങനെ ഹോപ്പിനെ വ്യാഖ്യാനിക്കാമെന്നും മോദി വ്യക്തമാക്കി. പാർലമെന്‍റ് ശീതകാല സമ്മേളനത്ത് മുന്നോടിയാ‍യി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ രണ്ട് ദിവസം ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ വാർഷികവേളയിൽ പ്രത്യേക ചർച്ചകളാണ് നടക്കുക. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചർച്ചക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി ചർച്ചയിൽ ഇടപെട്ട് സംസാരിക്കും. നാഗലാൻഡിൽ നിന്നുള്ള സിറ്റിങ് എം.പി മരണപ്പെട്ടതിനാൽ രാജ്യസഭയിൽ ചർച്ചയുണ്ടാവില്ല. അന്തരിച്ച എം.പിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്നത്തേക്ക് പിരിയും. 1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.

ഭരണഘടനയെ കുറിച്ചും ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ സംഭാവനകളെ കുറിച്ചുമുള്ള രണ്ട് ദിവസത്തെ ചർച്ചകളിൽ പ്രതിപക്ഷം പൂർണമായി സഹകരിക്കും.

എന്നാൽ, അസഹിഷ്ണുതയുടെ കാര്യത്തിൽ സർക്കാറിനെതിരെ രാജ്യസഭയിൽ പ്രമേയം പാസാക്കാനാണ് പ്രതിപക്ഷ ശ്രമം. വിഷയം ചർച്ച ചെയ്ത ശേഷം പ്രമേയം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി കഴിഞ്ഞിട്ടുണ്ട്. സർക്കാർ പ്രമേയം കൊണ്ടുവരാൻ സമ്മതിക്കില്ല.