ആമിര്‍ ഖാന് കൊടുക്കുന്ന ഓരോ അടിയ്ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കാമെന്ന്‍ ശിവസേന

single-img
26 November 2015

shivsena-aamirപഞ്ചാബ്: ആമിര്‍ ഖാന് കൊടുക്കുന്ന ഓരോ അടിയ്ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കാമെന്ന പുതിയ പ്രഖ്യാപനവുമായി ശിവസേനയുടെ പഞ്ചാബ് യൂണിറ്റ്. ആമിര്‍ഖാന്‍ തങ്ങിയിരുന്ന ലുധിയാനയിലെ എംബിഡി റാഡിസണിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

ആമിര്‍  തങ്ങിയിരുന്ന ഹോട്ടലിലെ മാനേജരും ജീവനക്കാരും ഉള്‍പ്പെടെയുളളവരോടാണ് ആഹ്വാനം.  ആമിറിനെതിരെ മുദ്രാവാക്യം വിളിച്ചും, ആമിര്‍ ഖാന്റെ പോസ്റ്ററുകള്‍ കത്തിച്ചും, ഹോട്ടലിനു മുന്നിലെ ഗതാഗതം തടസപ്പെടുത്തിയുമാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.  രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആമിര്‍ പറഞ്ഞിരുന്നു.