തലസ്ഥാനത്തു പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമറ്റ് നിർബന്ധമാക്കി

single-img
26 November 2015

helmet_2456991gതിരുവനന്തപുരം: തലസ്ഥാനത്തു പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ പൊലീസ് കമ്മിഷണർ  നിർദേശം നൽകി. പിൻസീറ്റ് യാത്രക്കാർക്കു ഹെൽമറ്റ് നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാർ നിയമവും ഹൈക്കോടതി ഉത്തരവും നിലവിലുള്ള സാഹചര്യത്തിലാണു നിയമവുമായി മുന്നോട്ടു പോകാൻ സിറ്റി പൊലീസ് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണവും അതിനോടൊപ്പം പിഴ ഈടാക്കാനുമാണു കമ്മിഷണർ നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാർ ഇതു പാലിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനാണു പൊലീസിന്റെ നീക്കം. പേട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയോടൊപ്പം സഞ്ചരിച്ചിരുന്ന കുട്ടി മരിച്ച തുടർന്നാണ് തീരുമാനം.