വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

single-img
26 November 2015

sayanaശാസ്താംകോട്ട: ഡിബി കോളേജ് ക്യാംപസിലെ വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബൈക്ക് ഓടിച്ച ഹരികുമാറാണ് പിടിയിലായത്.  കോളേജിലെ  ഹിന്ദി രണ്ടാം വർഷ വിദ്യാർഥിനി സയനയാണ് അപകടത്തില്‍ പെട്ടത്.   സുഹൃത്തിനെ കൊണ്ടുവിടാൻ കോളജിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഹരികുമാർ പറഞ്ഞു. അപകടത്തിൽപെട്ട സൈനയെ മുൻപരിചയമില്ല.

സുഹൃത്തിനെ വിട്ട് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന്റെ തീവ്രതയെപ്പറ്റി ചാനലുകളിൽ വന്ന വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് താൻ മുങ്ങിയതെന്നും ഹരികുമാർ പറഞ്ഞു.   പോരുവഴി കമ്പലടി പുത്തൻവിള തെക്കതിൽ സിദ്ദീഖിന്റെ ഭാര്യയാണു സയന.

ഇന്നലെ വൈകിട്ടു കോളജ് വി‌ട്ടു കുട്ടികൾ പുറത്തേക്കു പോകുമ്പോൾ പുറംഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനുമിടയിലായിരുന്നു അപകടം. ആരെയോ തിരിഞ്ഞുനോക്കി വിദ്യാർഥി ബൈക്ക് ഓടിച്ചതാണ് അപകടകാരണമെന്നാണ് സഹപാഠികളുടെ ഭാഷ്യം.എന്നാൽ പുറത്തുനിന്നുള്ള ആളിന്റെ ബൈക്കാണ് ഇടിച്ചതെന്നാണ് പൊലീസിന്റെയും കോളജ് അധികൃതരുടേയും വാദം.