പാര്‍ട്ടിപദവി ദുരുപയോഗംചെയ്യാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് ലാലുവിന്റെ ഉപദേശം

single-img
26 November 2015

laluപട്‌ന: പാര്‍ട്ടിപദവി ദുരുപയോഗംചെയ്യാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക്  ലാലുപ്രസാദ് യാദവ്  കര്‍ശനനിര്‍ദേശം നല്‍കി. കാലം മാറിയെന്നും അതിനാല്‍ അച്ചടക്കംപാലിക്കണമെന്നും  പാര്‍ട്ടി എം.എല്‍.എമാര്‍ക്ക്  ലാലു മുന്നറിയിപ്പും നല്‍കി.

രണ്ട് പാര്‍ട്ടി എം.എല്‍.എമാര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈയേറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെയാണ് മുന്നറിയിപ്പുമായി ലാലു എത്തിയത്. പഴയ കാലം കഴിഞ്ഞു. ബുദ്ധിമാന്‍മാരായ ശത്രുക്കള്‍ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട്.

അതിനാല്‍ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത എം.എല്‍.എ.മാരുടെ യോഗത്തില്‍ ലാലു വ്യക്തമാക്കി. 1990-ല്‍ മുഖ്യമന്ത്രിയായ സമയത്ത് സര്‍ക്കാര്‍ വസതി കിട്ടാത്തതിനാല്‍ നാലുമാസം വെറ്ററിനറി കോളേജിലെ ചെറിയ മുറിയില്‍ കുടുംബത്തോടൊപ്പം താമസിക്കേണ്ടിവന്നതായി   ലാലു പറഞ്ഞു. ഒരു ശുചിമുറി പോലുമില്ലാത്തതിനാല്‍ തന്റെ കുടുംബാംഗങ്ങള്‍ വെളിപ്രദേശത്താണ് കാര്യം സാധിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.