ബഹിരാകാശത്ത് നിന്ന് തിരിച്ച് ഭൂമിയിലേയ്ക്കുള്ള റോക്കറ്റിന്റെ ലാൻഡിങ്ങ്

single-img
26 November 2015

151124085212-rocket-historic-landing-blue-origin-newday-00000000-full-169ബഹിരാകാശ യാത്രയ്ക്ക് പുത്തൻ ആശയങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് സ്വകാര്യ ബഹിരാകാശ യാത്ര കമ്പനിയായ ബ്ലൂ ഒറിജിൻ. ഏറ്റവും ന്യൂതന സാങ്കേതികത ഉപയോഗിച്ച് പുനരുപയോഗത്തിന് പ്രാപതമായ റോക്കറ്റ് വിജയമരമായി കമ്പനി പരീക്ഷിച്ചിരിക്കുകയാണ്.

സാധാരണ ഗതിയിൽ റോക്കറ്റ്കൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചാൽ പിന്നീട് അത് വീണ്ടും ഉപയോഗിക്കാൽ സാധിക്കില്ല. കാലാവധി കഴിയുമ്പോൾ ബഹിരാകാശത്ത് വെച്ച്തന്നെ നശിപ്പിക്കുകയാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ വിക്ഷേപിച്ച് ധൗത്യം കഴിഞ്ഞതിന് ശേഷം തിരിച്ചിറക്കാൻ കഴിയുന്ന റോകറ്റാണ് ബ്ലൂ ഒറിജിൻ നിർമ്മിച്ചിരിക്കുന്നത്. ഇത് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ന്യൂ ഷെപ്പേർഡ് എന്നാണ് കമ്പനി പുതുതായി പരീക്ഷിച്ച റോകറ്റിന് പേരു നൽകിയിരിക്കുന്നത്. നിലവിൽ മനുഷ്യ രഹിതമായാണ്റോക്കറ്റ് പരീക്ഷിച്ചത്. എന്നാൽ ഭാവിയിൽ മനുഷ്യരേയും സാറ്റലൈറ്റുകളേയും വഹിക്കാൻ കഴിയുന്ന റീയൂസബിൾ റോകറ്റ് കമ്പനിക്ക് നിർമ്മിക്കാൻ പദ്ധതികളുണ്ട്. അതിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബ്ല്യൂ ഒറിജിൻ.

നവംബർ 23നായിരുന്നു ന്യൂ ഷെപ്പേർഡിന്റെ പരീക്ഷണം നടന്നത്. ഭൂമിയിൽ നിന്നും ഏകദേശം 330000 അടി, അതായത് 100.5 കിലോമീറ്റർ ഉയരത്തിൽ ബ്ല്യൂ ഷേപ്പേർഡ് എത്തിയിരുന്നു, അതും 3.72 മാക്ക് (മണിക്കൂറിൽ 4593 കിമി വേഗത) വേഗതയിൽ. റോകറ്റുമായി കുതിച്ചുയർന്ന പേടകം ഭൂമിയുടെ സബ് ഓർബിറ്റൽ മേഖലയിൽ വെച്ച് പേടകവുമായി വേർപെട്ടു. തുടർന്ന് പേടകം തിരികെ ഇറങ്ങുകയും പാരച്യൂട്ടിന്റെ സഹായത്താൽ റോക്കറ്റ് തിരികെ ഭീമിയിലേക്ക് പതിക്കുകയുമാണ് ചെയ്തത്.

എന്നാൽ ലക്ഷ്യബോധമില്ലാതെ എവിടെയെങ്കിലും ആയിരുന്നില്ല റോക്കറ്റ് നിലത്തെത്തിയത്. കൃത്യമായി പ്രോഗ്രാം ചെയ്ത സ്ഥലത്ത് മെല്ലെയാണ് ഭൂമിയിലിറങ്ങിയത്. ഇത്തരത്തിൽ കേടുപാടുകൾ കൂടാതെ ഭൂമിയിൽ തിരികെ എത്തുന്നത് കൊണ്ടുതന്നെ ഇത് വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്നതാണ്. ന്യൂ ഷേപ്പേർഡിന്റെ വിക്ഷേപണത്തിന്റെ വിവരങ്ങൾ അറിയിക്കുന്ന ദൃഷ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ബ്ല്യൂ ഒറിജിന് പുറമെ സ്പയിസ് എക്സ് എന്ന കമ്പനിയും പുനർ ഉപയോഗത്തിന് കഴിയുന്ന റോകറ്റുകൾ പരീക്ഷിച്ചിരുന്നു. എന്തായാലും ബഹിരാകാശ പഠനത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് ബ്ല്യൂ ഒറിജിൻ ഇതിലൂടെ. ഭാവിയിൽ കൂടുതൽ ബഹിരാകാശ യാത്രകൾക്കും പഠനങ്ങൾക്കും ഇത് ഉപകരിക്കെമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

 

[mom_video type=”youtube” id=”9pillaOxGCo”]