സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണവില ഏകീകരിക്കാനുള്ള ബില്ല് മന്ത്രിസഭ അംഗീകരിച്ചു

single-img
25 November 2015

kothiyan640Fish-Meals-Yakkara-Meenkada-Palakkad-Kerala-Food

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണവില ഏകീകരിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഹോട്ടലുകളെ തരംതരിച്ച് വില നിശ്ചയിച്ചാണ് വില ഏകീകരിക്കുന്നത്. ഇതിനായി ജില്ലാ തലത്തില്‍ റഗുലേറ്ററി സംവിധാനം നിലവില്‍ വരും

എന്നാല്‍ വരുന്ന നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ തിരുമാനമായില്ല . അന്തിമതീരുമാനം ബിസിനസ് അഡൈ്വസറി കമ്മിറ്റി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലുകളില്‍ ഒരേ ഭക്ഷണത്തിന് വിവിധ വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് ഭക്ഷണവില ഏകീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരുന്നത്. ഹോട്ടലുകളെ തരംതിരിച്ച ശേഷം ഗ്രേഡ് അടിസ്ഥാനത്തില്‍ വില ഏകീകരിക്കുവാനാണ് നീക്കം നടക്കുന്നത്.