കശ്മീരില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച മലയാളി ജവാന്‍ സുബിനേഷിന് രാജ്യത്തിന്റെ വീരോചിത യാത്രയയപ്പ്

single-img
25 November 2015

Subinesh

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച മലയാളി ജവാന്‍ സുബിനേഷിന് രാജ്യം വീരോചിത യാത്രയയപ്പ് നല്‍കി. ജമ്മു കശ്മീരില്‍ നടന്ന അന്തിമോപചാര ചടങ്ങില്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം സുബിനേഷിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു വന്നു.

നിയന്ത്രണരേഖയ്ക്കു സമീപം രജൗരി ജില്ലയിലെ നൗഷേറ മേഖലയില്‍ കഴിഞ്ഞദിവസം പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ സുബിനേഷിനെ സമീപത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 13 മുതല്‍ സുബിനേഷ് ഉള്‍പ്പെടുന്ന സൈനിക സംഘം ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

അവധി കഴിഞ്ഞു മൂന്നു മാസം മുന്‍പാണ് സുബിനേഷ് കശ്മീരിലേക്കു മടങ്ങിയത്. ഈ വരുന്ന ഡിസംബര്‍ 20നു സുബിനേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഡിസംബര്‍ അഞ്ചിനു നാട്ടിലെത്തുമെന്ന് സുബിനേഷ് വീട്ടുകാരെ അറിയിച്ചിരുന്നു.