ചെന്നൈ നഗരത്തിലെ പ്രമുഖ റെസ്‌റ്റോറന്റായ കഫെ മദ്രാസ് ഇന്നലെ തങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചത് എത്തിയവര്‍ക്ക് തുടങ്ങിയ കാലത്തെ വിലയില്‍ ഭക്ഷണസാധനങ്ങള്‍ നല്‍കിക്കൊണ്ട്

single-img
25 November 2015

Cafe Madras

ചെന്നൈയിലെ പേരുകേട്ട റെസ്‌റ്റോറന്റ് ആയ കഫെ മദ്രാസള തങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചത് തികച്ചും വ്യത്യസ്തമായാണ്. 1940ല്‍ ആരംഭിച്ച റെസ്‌റ്റോറന്റില്‍ ഇന്നലെ എത്തിയവര്‍ക്ക് തുടങ്ങിയ കാലത്തെ വിലയില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കിക്കൊണ്ടാണ്.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കുള്ള സ്‌നേഹോപഹാരം എന്ന നിലയ്ക്കാണ് ഏഴ് പതിറ്റാണ്ടുകള്‍ മുന്‍പത്തെ വിലയില്‍ വിഭവങ്ങള്‍ വിളമ്പി കഫേ മദ്രാസ് വ്യത്യസ്തരായത്. വെറും 20 പൈസയ്ക്ക് ഇഡ്‌ലിയും ഉപ്പുമാവും പതിനഞ്ച് പൈസയ്ക്ക് ഫില്‍ട്ടര്‍ കോഫിയും കഴിച്ചാണ് പലരും ആഘോഷങ്ങളില്‍ പങ്കാളിയായത്.

ചില ഉപയോക്താക്കള്‍ 1940ലെ വിലയ്ക്ക് ലഭിച്ച ഭക്ഷണത്തിന്റെ ബില്ല് ട്വിറ്ററില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. ഉച്ചയൂണിന് ഒരു രൂപയായിരുന്നു ഈടാക്കിയത്.