സ്‌ക്രാംബ്ലർ സിക്സ്റ്റി 2, ഡ്യൂകാട്ടിയുടെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്; വില 4.75 ലക്ഷം

single-img
25 November 2015

indexമോട്ടോർ ബൈക്ക് പ്രേമികളുടെ, പ്രത്യേകിച്ച് സൂപ്പർ ബൈക്ക് ആരാധകരുടെ സ്വപനവാഹനമാണ് ഡ്യൂകാട്ടി.. ഒരു ഡ്യൂകാട്ടി ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഉണ്ടാവില്ല. എന്നാൽ ഇവരുടെ ബൈക്കുകളുടെ വലിയ വില കാരണമാണ് പലർക്കും അത് സാധ്യമാക്കാൻ കഴിയാത്തത്. ഇപ്പോൾ സൂപ്പർ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിലെ പ്രിയം മുതലെടുക്കാൻ ഇറ്റാലിയൻ കമ്പനി ഡ്യൂകാട്ടിയും ഒരുങ്ങുകയാണ്. അവരുടെ ഏറ്റവും വിലകുറഞ്ഞ സൂപ്പർ ബൈക്ക് ഇന്ത്യയിലെത്തിച്ചാണ് ഡ്യൂകാട്ടി കളത്തിലിറങ്ങുന്നത്.

സ്‌ക്രാംബ്ലർ സിക്സ്റ്റി 2 എന്ന 399സിസി ബൈക്കാണ് ഇന്ത്യൻ വിപണിയ്ക്കായി ഡ്യൂകാട്ടി കണ്ടുവച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന മോട്ടോർ സൈക്കിൾ ഷോയിലാണ് ഡുക്കാട്ടി വാഹനത്തെ അവതരിപ്പിച്ചത്. ഡ്യൂകാട്ടിയുടെ ഉയർന്ന മോഡലായ സ്‌ക്രാംബ്ലറിൽ നേരിയ മുഖംമിനുക്കലുകൾ മാത്രം വരുത്തിയാണ് സ്‌ക്രാംബ്ലർ സിക്സ്റ്റി 2 രൂപകൽപ്പന ചെയ്തിട്ടുള്ളത്.

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള 803 സി.സി സ്‌ക്രാംബ്ലറിന് 6.78 ലക്ഷം രൂപയാണ് ന്യൂഡൽഹിയിലെ എക്‌സ് ഷോറൂം വില. എന്നാൽ എന്‍ട്രി ലെവൽ റൈഡേഴ്‌സിനെ ലക്ഷ്യമിട്ടാണ് 399 സി.സി ബൈക്കായ സ്‌ക്രാംബ്ലർ സിക്സ്റ്റി 2 വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെത്തുമ്പോൾ 4.75 ലക്ഷമാണ് ബൈക്കിന്റെ വില പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ എൻട്രി ലെവൽ സൂപ്പർ ബൈക്കുകൾക്ക് ഉപയോക്താക്കൾ ഏറിവരുന്ന സാഹചര്യത്തിലാണ് ടി.വി.എസ്സുമായി ചേർന്ന് ബി.എം.ഡബ്ല്യൂവും ജി 310 ആർ എന്ന ബൈക്കിനെ രാജ്യത്തെത്തിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഡ്യൂകാട്ടിയും ആ വിപണിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.