ഇന്ത്യയിൽ ജീവിക്കാൻ ഭയമാണെങ്കിൽ ആമിർ ഖാനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാം- പ്രതാപ് പോത്തൻ

single-img
25 November 2015

Pratapഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന ബോളീവുഡ് താരം ആമിർ ഖാന്റെ പ്രസ്താവന ഇതിനോടകം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി കഴിഞ്ഞു. ഇപ്പോൾ ഒടുവിൽ സംവിധായകനും നടനുമായ പ്രതാപ് പോത്തനും ആമിറിനെതിരെ പ്രതികരിക്കുകയാണ്. അല്പം പരിഹാസവുമായാണ് പ്രതാപ് പോത്തൻ രംഗത്തെത്തിയത്.

ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ആമിർ ഖാൻ കുടുംബത്തേയും കൂട്ടി ഉത്തരധ്രുവത്തിലേക്ക് പോകാനാണ് പ്രതാപ് പോത്തൻ പരിഹസിച്ചത്. ആമിർ ഖാനും ഭാര്യ കിരൺ റാവുവിനും അവരുടെ മക്കളെക്കുറിച്ച് ആശങ്കയുണ്ട്. അതുകൊണ്ടാണ് അവർ ഇന്ത്യ വിടണമെന്നാഗ്രഹിച്ചതെന്ന് തനിക്ക് തോന്നുന്നുവെന്നും പ്രതാപ് പോത്തൻ പറഞ്ഞു. അവിടെ കുട്ടികളെ സന്തോഷിപ്പിക്കാൻ സാന്താക്ലോസെത്തുമെന്നും താരം പരിഹസിച്ചു.

കിരൺ റാവുവിന്റെ പ്രസ്താവന സത്യമാണെങ്കിൽ തന്നെ അവർക്ക് മാത്രമേ കുട്ടികൾ ഉള്ളോ എന്നാണ് പ്രതാപ് പോത്തന്റെ ചോദ്യം. നല്ലത് നിങ്ങൾക്ക് മാത്രം മതിയോ, അങ്ങനെയാണെങ്കിൽ പ്രശ്‌നങ്ങളില്ലാത്ത മറ്റൊരു രാജ്യത്തിന്റെ പേര് പറയൂ എന്നും പ്രതാപ് പോത്തൻ പ്രതികരിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് പ്രതാപ് പോത്തൻ തന്റെ പ്രതികരണം അറിയിച്ചത്.