ചാനൽ ചർച്ചയ്ക്കിടയിൽ ബിജു രമേഷും എസ്.എൻ.ഡി.പി നേതാവും തമ്മിൽ തുടങ്ങിയ വാഗ്വാദം ഒടുവിൽ തെറിവിളിയായി

single-img
25 November 2015

screen-12.33.16[25.11.2015]മാതൃഭൂമി ന്യൂസ് ചാനലിലെ സൂപ്പർ പ്രൈം ടൈമിലെ ചർച്ചയ്ക്കിടയിൽ പൊരിഞ്ഞ തെറിവിളി. ചർച്ചയ്ക്ക് പങ്കെടുത്ത ശ്രീ നാരായണ ധർമ്മ വേദി ജനറൽ സെക്രട്ടറി ബിജു രമേഷും എസ്.എൻ.ഡി.പി നേതാവ് സന്തോഷ് കുമാറും തമ്മിലായിരുന്നു തെറിയഭിഷേകം. രംഗം വഷളാകുമെന്ന സ്ഥിതിയായപ്പോൾ ചാനൽ അവധാരകൻ വേണു ഇടവേളയിലേക്ക് പോകുകയായിരുന്നു.

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര സമാധാനക്കേട് ഉണ്ടാക്കുന്നതാർക്ക്? എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ചർച്ച. എസ്.എൻ.ഡി.പിയെയും തന്നെയും പരാമർശിച്ചുകൊണ്ടുള്ള ബിജു രമേഷിന്റെ വാക്കുകളിൽ സന്തോഷ് കുമാർ പ്രകോപിതനായി. സന്തോഷ് കുമാർ നാണംകെട്ടവൻ, വൃത്തികെട്ടവൻ എന്നൊക്കെയുള്ള വാക്കുകൾ ബിജു രമേഷിനെതിരെ പ്രയോഗിച്ചു. പിന്നീടുള്ള സംസാരം പരസ്പരം തെറിവിളിയിൽ കലാശിക്കുകയായിരുന്നു. ഇത്തരം സംസ്കാരമില്ലാത്തവരെ ചാനൽ ചർച്ചക്കളിൽ വിളിക്കരുതെന്ന് ബിജു രമേഷ് പറഞ്ഞിരുന്നു. സീൻ കോണ്ട്രയാകുമെന്ന് കണ്ടപ്പോൾ വേണു ഇടപ്പെട്ട് പരിപാടി തത്കാലത്തേക്ക് നിർത്തിവെച്ച് ഇടവേളയ്ക്ക് വിട്ടു.

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ്സ് നേതാവ് എം ലിജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. എസ്.എൻ.ഡി.പിയുടേത് വർഗ്ഗീയത വിതയ്ക്കാനുള്ള നീക്കമാണെന്ന് ആനത്തലവട്ടം പ്രതികരിച്ചു. വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ പേരിൽ ജാഥ നടത്തിയിരുന്നെങ്കിൽ കുഴപ്പമുണ്ടാവില്ലായിരുന്നുവെന്നും ശ്രീ നാരായണ ഗുരുവിന്റെ ലേബലിൽ നടത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും എം ലിജു അഭിപ്രായപ്പെട്ടു.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = “//connect.facebook.net/en_US/sdk.js#xfbml=1&version=v2.3”; fjs.parentNode.insertBefore(js, fjs);}(document, ‘script’, ‘facebook-jssdk’));

അയ്യയ്യേ….സംസ്ക്കാര സം"പന്നര്‍"….!!!

Posted by Vijesh Karthikeyan on Tuesday, November 24, 2015