പ്രധാനമന്ത്രിക്ക് തനിച്ച് ഇന്ത്യയെ മാറ്റാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

single-img
25 November 2015

rahul-gandhi-bjp-clash2പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തനിച്ച് ഇന്ത്യയെ മാറ്റാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരാള്‍ക്ക് മാത്രം ഒരു രാജ്യത്തെ മാറ്റാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് മാത്രം ഇന്ത്യയെ മാറ്റാനാകുമെന്നാണ് പ്രധാനമന്ത്രി കരുതുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.ബെഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭീഷണിപ്പെടുത്തി ഭരിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് രാജ്യത്തിന് ദോഷം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.