തിരുവനന്തപുരം നഗരത്തിലെ മനോഹരമായ പൂന്തോട്ടം വൃത്തികേടാക്കി ഡി.വൈ.എഫ്.ഐയുടെ ചെയ്തികള്‍

single-img
24 November 2015

12243455_1085472898138945_9222364685132680351_n

നമ്മുടെ നാട് വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്നാല്‍ ഇന്ന് ഭൂരിഭാഗം പേരും അതിനു തയ്യാറാകുന്നില്ല എന്നുള്ളതാണ് വസ്തുത. തയ്യാറാകാത്തത് മാത്രമല്ല, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഇടങ്ങള്‍ പരമാവധി വൃത്തികേടാക്കാന്‍ തങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്യാറുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ മസ്‌കറ്റ് ഹോട്ടലിന് മുന്നിലുള്ള മനോഹരമായ പൂന്തോട്ടമാണ് ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമെന്നറിയപ്പെടുന്ന ഡി.വൈ.എഫ്.ഐയുടെ കൈക്രിയകളാല്‍ വികൃതമായത്. പുന്തോട്ടത്തിനുള്ളിലെ ചെമ്പക മരം ഒന്നാകെ ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ്. സുരക്ഷിതമായി വേലി കെട്ടി തിരിച്ചിരിക്കുന്ന പുന്തോട്ടത്തിനുള്ളില്‍ കടന്നുകയറിയാണ് സംഘടന ഈ പ്രവര്‍ത്തികള്‍ ചെയ്തത്.

ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നല്ലകാര്യങ്ങള്‍ ചെയ്യാതെ, ഇത്തരം നീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന സംഘടനകളായായും വ്യക്തികളായാലും ശിക്ഷയ്ക്ക് അര്‍ഹരാണെന്ന അഭിപ്രായമാണ് പൊതുജനങ്ങള്‍ക്ക് പൊതുവേ.

ഫോട്ടോ: ഗോവിന്ദ് എസ്. നായര്‍