സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങള്‍ ചുരുക്കി തൊഴില്‍ ദിനങ്ങള്‍ കൂട്ടണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍; സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളിലോ അല്ലെങ്കില്‍ അവധിയെടുത്തോ പ്രവര്‍ത്തിക്കണം

single-img
24 November 2015

Ramachandran

സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങള്‍ ചുരുക്കി തൊഴില്‍ ദിനങ്ങള്‍ കൂട്ടണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. തൊഴില്‍ദിനങ്ങളിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളിലോ അല്ലെങ്കില്‍ അവധിയെടുത്തോ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കാതെ വിരമിച്ച ഉദ്യോഗസ്ഥരെ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവധിക്കാലത്ത് മാത്രമേ സ്‌കൂള്‍ യുവജനോത്സവം പോലുള്ളവ നടത്താവൂയെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ഇതിനായ കൃത്യമായ മാനദണ്ഡം തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.