സ്ത്രീകള്‍ കഴിവുകുറഞ്ഞവര്‍; സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിച്ചാല്‍ നാട് തകരുമെന്ന് കാന്തപുരം

single-img
24 November 2015

kanthapuram

സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും അവരെ പൊതുഭരണം ഏല്‍പ്പിച്ചാല്‍ നാട് തകരുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. കൊടിഞ്ഞി മര്‍കസുല്‍ ഹുദ വിദ്യാഭ്യാസ സമുച്ചയവും പ്രഭാഷണ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കാന്തപുരം വിവാദ പരാമര്‍ശം നടത്തിയത്.

പുരുഷന് വഴങ്ങാത്ത കുടംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങി പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ കഴിവ് കുറഞ്ഞവരാണെന്ന് പ്രകൃതിപരമായി എല്ലാവരും സമ്മതിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.