ബാര്‍ കോഴക്കേസില്‍ കെഎം മാണിക്ക് നോട്ടീസ് അയച്ചത് സാമാന്യ നീതി നടപ്പാക്കാന്‍ വേണ്ടിയാണെന്ന് ഹൈക്കോടതി

single-img
24 November 2015

mani-viglance
ബാര്‍ കോഴക്കേസില്‍ കെഎം മാണിക്ക് നോട്ടീസ് അയച്ചത് സാമാന്യ നീതി നടപ്പാക്കാന്‍ വേണ്ടിയാണെന്ന് ഹൈക്കോടതി. പരാതിക്കാര്‍ മാണിക്ക് നോട്ടീസ് അയച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ വിശദീകരണം വന്നത്.

കെഎം മാണിക്ക് പറയാനുള്ളത് കൂടി കോടതി കേള്‍ക്കുമെന്നും അങ്ങനെയുണ്ടായില്ലെങ്കില്‍ ആരോപണ വിധേയര്‍ക്ക് മറുപടി പറയാന്‍ അവസരം ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുമെന്നും കോടതി പറഞ്ഞു. ഡിസംബര്‍ രണ്ടിനാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.