ഐഎസിനെതിരായ യുദ്ധം നിയന്ത്രിക്കുന്നതിനായി റഷ്യ ഒരുക്കിയിരിക്കുന്നത് മൂന്നുനില യുദ്ധമുറി

single-img
24 November 2015

russia-defence-ministry_650x400_81448187189

ലോകമെങ്ങും ഭീതി പടര്‍ത്തുന്ന ഐഎസിനെതിരായ യുദ്ധം നിയന്ത്രിക്കുന്നതിനായി റഷ്യ ഒരുക്കിയിരിക്കുന്നത് മൂന്നുനില യുദ്ധമുറി. 224 പേരുടെ മരണത്തിനിടയാക്കിയ റഷ്യന്‍ വിമാനദുരന്തത്തിനു പിന്നില്‍ ഐഎസ് ആണെന്ന് വെളിവായതോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങുകയാണ് റഷ്യ. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഐഎസിനെതിരായ യുദ്ധം നിയന്ത്രിക്കുന്ന മൂന്നുനില വാര്‍റൂമിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

യുഎസിന്റെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ നാഷണല്‍ മിലിട്ടറി കമാന്‍ഡിനെ കവച്ചുവെയ്ക്കുന്ന സംവിധാനങ്ങളാണ് റഷ്യയുടെ നവീകരിച്ച നാഷണല്‍ ണ്‍ട്രോള്‍ ഡിഫന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മിലിട്ടറി സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഒരു ഭീമന്‍ തീയറ്റര്‍ മാതൃകയില്‍ സജ്ജീകരിച്ചിരിക്കുന്ന റൂമില്‍ ഒരുവശത്ത് കപ്പലില്‍ നിന്നും മിസൈലുകള്‍ തൊടുക്കുന്നതിന്റെ തത്സമയ വീഡിയോയും മറ്റു വശത്ത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും സൈനിക മേധാവികളുടെയും മള്‍ട്ടി സ്‌ക്രീന്‍ വീഡിയോ കോണ്‍ഫറന്‍സിംഗും കാണാം.

പെന്റഗണിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സൈന്യത്തിന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളടക്കമുള്ളവ സൈനികനീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.