സുഗന്ധം പരത്തുന്ന വീരപ്പന്‍; വീരപ്പന്‍റെ പേരില്‍ ചന്ദന പെര്‍ഫ്യൂമുമായി പ്രശസ്ത ബ്രിട്ടീഷ് കമ്പനി ലഷ്; ലോകവിപണിയില്‍ യഥാര്‍ഥ ചന്ദന മരം വിറ്റ വീരപ്പന്റെ ഓര്‍മ്മയ്ക്കാണ് ഈ പേരും ഫോട്ടോയും തങ്ങള്‍ കൊടുത്തതെന്ന് കമ്പനി

single-img
24 November 2015

smugglersവീരപ്പന്‍റെ പേരില്‍ ചന്ദന പെര്‍ഫ്യൂമുമായി പ്രശസ്ത  ബ്രിട്ടീഷ് സൗന്ദര്യ വര്‍ധക കമ്പനി ലഷ്. സ്മഗ്ളേസ് സോള്‍ എന്ന പേരിലാണ് വീരപ്പന്‍റെ പേരിലുള്ള  പെര്‍ഫ്യൂമിന്റെ പേര്.  ബ്രിട്ടനില്‍ ഏകദേശം 900 ത്തോളം സ്റ്റോറുകളിലും മറ്റു 48 രാജ്യങ്ങളിലുമായാണ് വീരപ്പന്‍ പെര്‍ഫ്യൂം വിറ്റഴിയുന്നത്. കഴിഞ്ഞ വര്‍ഷമാണ് സ്മഗ്ളേഴ്സ് സോള്‍ പുറത്തിറക്കിയത്. സാധാരണ പെര്‍ഫ്യൂകളെ പോലെ ലോകത്തുള്ള സകല രാസപദാര്‍ഥങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ചതല്ല സ്മഗ്ളേഴ്സ് സോള്‍. ശുദ്ധമായ ചന്ദനവും ചന്ദനതൈലവും ചേര്‍ന്ന് കൈകൊണ്ടുണ്ടാക്കിയ പെര്‍ഫ്യൂമാണിത്.

ഇന്ത്യയിലെ ചന്ദനം മുഴുവന്‍ ലോകവിപണിയില്‍ എത്തിച്ച മഹാനാണ് വീരപ്പന്‍. യഥാര്‍ഥ ചന്ദന മരം വീരപ്പന്‍ മാത്രമേ വിറ്റിട്ടുള്ളൂ. അത് വാങ്ങി ഉണ്ടാക്കിയതാണ് ഇത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് തങ്ങള്‍ കൊടുത്തിരിക്കുന്നതാണ് ഈ പേരും ഫോട്ടോയും എന്തു ചെയ്യാം വീരപ്പനെ അവിടുത്തെ സര്‍ക്കാര്‍ ചതിച്ചു വെടിവെച്ചു കൊന്നു  ഇങ്ങനെയാണ് സ്മഗ്ളേഴ്സ് സോള്‍ പെര്‍ഫ്യൂമിന്റെ വിവരണം.

കമ്പനിക്കെതിരെ കടുത്ത വിമര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.  10 മില്ലിക്ക് 18 പൗണ്ടാണ് വില. ഏതായാലും ഒരുകാലത്ത് കര്‍ണാടകയിലെ സത്യമംഗലം കാടുകള്‍ക്ക് വിറപ്പിച്ച വീരപ്പന്‍ ഇന്ന് വിദേശികളുടെ നാട്ടില്‍ സുഗന്ധം പരത്തുകയാണ്.