ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികളെ എം.എല്‍.എമാര്‍ ദുരുപയോഗം ചെയ്തുവെന്ന് വി.വി. രാജേഷ്

single-img
24 November 2015

vv-rajesh1.jpg.image.784.410

ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികളെ എംഎല്‍എമാരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് വി.വി. രാജേഷിന്റെ െവളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിലും രശ്മിയിലും മാത്രമായി ഒതുക്കി നിര്‍ത്തി അന്വേഷണം അന്വേഷണം അട്ടിമറിക്കപ്പെടുത്താനാണ് നീക്കം നടക്കുന്നത്. ബെംഗളൂരുവില്‍ നിന്നും നിരവധിപ്പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നും രാവിലെയുള്ള വിമാനത്തില്‍ കൊണ്ടുവന്ന് ഉപയോഗം കഴിഞ്ഞ് വൈകുന്നേരം തന്നെ തിരികെയെത്തിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും രാജേഷ് ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.