47 ലക്ഷത്തിന്റെ മെക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ആദ്യ എഫ്.ഐ.ആര്‍ പത്തനംതിട്ട എസ്.എന്‍.ഡി.പി യുണിയനെതിരെ രജിസ്റ്റര്‍ ചെയ്തു

single-img
23 November 2015

sndp-flag

കെപ്‌കോ ചെയര്‍മാന്‍ കെ പത്മകുമാര്‍ പ്രസിഡന്റായ പത്തനംതിട്ട യൂണിയതിരെ മെക്രോഫിനാന്‍സ് തട്ടിപ്പിലെ സംസ്ഥാനത്തെ ആദ്യ എഫ്.ഐ.ആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പത്മകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂണിയന്‍ സെക്രട്ടറി വിക്രമനാണ് കേസിലെ രണ്ടാം പ്രതി.

2007 മുതല്‍ 2011 വരെ മൈക്രോഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസെടുത്തിരിക്കുന്നത്. എസ്എന്‍ഡിപി പത്തനംതിട്ട താലൂക്ക് കമ്മറ്റിയംഗം രമേശന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പണം വകമാറ്റിചെലവഴിച്ചതിനും പലിശയ്ക്ക് നല്‍കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൈക്രോ ഫിനാന്‍സിനു ലഭിച്ച അഞ്ച് കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നും ഇതില്‍ 47 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നും കാണിച്ച് പത്തനംതിട്ട സിഐയ്ക്ക് രമേശന്‍ രേഖാമൂലം നല്‍കിയിരുന്നു.

നേരത്തെ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരാതി നല്‍കിയിരുന്നു.