കാശ്മീരില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ ധീരമായി നേരിട്ട മലയാളി സൈനികന്‍ സുധിമേഷ് വെടിയേറ്റുമരിച്ചു

single-img
23 November 2015

indianarmy-kashmir630

കാശ്മീരില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ ധീരമായി നേരിട്ട സൈനികനും മലയാളിയുമായ സുധിമേഷ് വെടിയേറ്റുമരിച്ചു. രജൗരി ജില്ലയില്‍ ഇന്നു രാവിലെയാണ് നിയന്ത്രണരേഖയോട് ചേര്‍ന്ന ഭാഗത്തുവച്ച് സൈന്യത്തിന്റെ പെട്രോളിങ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ തിരിച്ചടിക്കുകയായിരുന്നു.

ഇതിനിടെ ഭീകരരുടെ വെടിയേറ്റ സുധിമേഷിനെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കുപ്‌വാരയിലും ആനന്ത്‌നാഗിലും ഉണ്ടായ ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭീകരരും സൈന്യവും ഏറ്റുമുട്ടിയിരുന്നു.