ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക; ഫൈനലില്‍ കീഴടങ്ങിയത് പാകിസ്താന്‍

single-img
23 November 2015

hockey_story_647_112215102154

എട്ടാമത് ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ കിരീടം നേടി. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇന്ത്യയുടെ വിജയം. ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഹാട്രിക് പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ പാകിസ്താനെ അടിയറവ് പറയിപ്പിച്ചത്.

മത്സരത്തില്‍ 10ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. പെനാല്‍റ്റി കോര്‍ണറിലൂടെയുള്ള ഈ ഗോളിന് അഞ്ചു മിനിറ്റിനകം വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് ഇന്ത്യയെ 2-0 ന് മുന്നിലത്തെിക്കുകയായിരുന്നു. എന്നാല്‍ കളിയുടെ 28മത് മിനിറ്റില്‍ മുഹമ്മദ് യാക്കൂബിലൂടെ തിരിച്ചടിച്ച പാകിസ്താന്റെ പോസ്റ്റിലേക്ക് 30മത് മിനുട്ടില്‍ ര്‍മന്‍പ്രീതിന്റെ ഹാട്രിക് ഗോളിലൂടെ ഇന്ത്യ ഗോള്‍ തിരിച്ചു നല്‍കി.

അര്‍മാന്‍ ഖുറൈശിയും മന്‍പ്രീതും രണ്ടാം പകുതിയില്‍ 44, 50 മിനിറ്റുകളിലായി ഇന്ത്യയുടെ ലീഡ് 5-1 എന്നാക്കിയപ്പോള്‍ 53മത് മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും സ്‌കോര്‍ ചെയ്തു. ഒടുവില്‍ 86ാം മിനിറ്റില്‍ മുഹമ്മദ് ദില്‍ബറിന്റെ ഗോളിലൂടെ പാകിസ്താന്‍ ആശ്വാസം കണ്ടു.