മകന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ അമ്മയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല; അമ്മയെ മകന്‍ കൊലപ്പെടുത്തി

single-img
23 November 2015

police-line-do-not-cross-tape-at-crime-scene-1-2000x1349ജംഷത്‌പൂര്‍: മകന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ അമ്മയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയെ മകന്‍ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ജംഷത്‌പൂരിലെ ഇച്‌ദ്രയിലാണ്‌ സംഭവം നടന്നത്. കൗഷലിയ(55)യോട് കാണാതായ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടെത്താന്‍ മകനായ കതി(35)  പറഞ്ഞിരുന്നു. എന്നാല്‍ ഇത്‌ കണ്ടെത്താന്‍ കൗഷലിയയ്‌ക്ക് സാധിച്ചില്ല. തുടര്‍ന്ന്‌ കുപിതനായ മകന്‍ ഇവരെ കോടലി ഉപയോഗിച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. പ്രതി ഒളിവിലാണെന്ന്‌ പോലീസ്‌ അറിയിച്ചു.