സഹ്യന്റെ മടിത്തട്ടിൽ കാഴ്ചയുടെ കലവറയൊരുക്കി വാൽപ്പാറ

single-img
21 November 2015

Valpara

തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും മനോഹരമായ യാത്ര. ആ വഴി പോയാൽ അതിരപ്പളളി വെള്ളച്ചാട്ടം കണ്ടിട്ട് വാൽപ്പാറയിലേക്ക്തിരിക്കാം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാം. 64 കിലോ മീറ്ററാണ് ദൂരം. ഈ പാതയിൽ 40 കൊടുംവളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപാറയിൽ എത്തിച്ചേരാൻ.

കേരളത്തിലെ ഏറ്റവും ഫോട്ടോജനിക്കായുളള വെളളച്ചാട്ടമാണ് കേരളത്തിന്റെ നയാഗ്രയായ അതിരപ്പള്ളി; ഫോട്ടോ ഭ്രാന്തന്മാരുടെ പറുദീസ. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെഅഭ്രപാളികളിൽ നിറസാന്നിധ്യമാണ് ഈ വെളളച്ചാട്ടം. അതിരപ്പിളളി കഴിഞ്ഞാല്‍ പിന്നീടുളള യാത്ര കാട്ടിലൂടെയാണ്. കാടിന്റെതണുപ്പും കാറ്റുമേറ്റ് നിഘൂഢതയിലൂടെയുള്ള യാത്ര വ്യത്യസ്ഥമായ അനുഭവമാണ്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് 64 കിലോമീറ്റർ അകലെയായിട്ടാണ് വാൽപ്പാറ എന്ന മനോഹരമായ ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
വാൽപ്പാറയെന്ന പേര് കേട്ടാൽ ഒന്നോ രണ്ടോ ചായക്കടകളും കുറച്ചു പീടികകളുമുള്ള ചെറിയൊരു തനത് തമിഴ്നാടൻ ഗ്രാമമാണെന്ന തോന്നലുണ്ടാകാം. അത് പൂർണമായും തെറ്റാണ്. നമ്മുടെ മൂന്നാറിനോളം പോന്ന ടൗണാണ് വാൽപ്പാറ. വനയാത്രയുടെ തുടക്കവുംഒടുക്കവുമായ അതിരപ്പിള്ളിയിലും മലക്കപ്പാറയിലും കർശനമായ ഫോറസ്റ്റ് പരിശോധനയുണ്ട്. നമ്മുടെ കൈവശമുള്ള പ്ലാസ്റ്റിക്സാധനങ്ങള്‍ ഉൾപ്പടെയുള്ളവയുടെ കണക്കുകൾ ശേഖരിക്കും. അല്ലെങ്കിലും വനയാത്രയ്ക്ക് തിരിക്കുമ്പോൾ പരമാവധി പ്ലാസ്റ്റിക്സാധനങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. മലക്കപ്പാറക്കും അതിരപ്പിള്ളിക്കും ഇടക്കുള്ള 47 കിലോമീറ്റർ കാട്ടിലൂടെയാണ് സഞ്ചാരമെന്നത് യാത്രയുടെ ആവേശമുണർത്തും. അതേസമയം ഇവിടെ ഒരു ചായക്കടപോലുമില്ലെന്നത് യാത്രക്കാർ പ്രത്യേകംശ്രദ്ധിക്കണം.

4692390608_350ee8da5c_b

കാട്ടുമൃഗങ്ങളെ കാണാനുള്ള അവസരമാണ് അതിരപ്പള്ളി-മലക്കപ്പാറ  യാത്ര സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെ മൃഗശാലകളിൽ കണ്ട് പരിചയമുള്ള നമുക്ക് കാടിന്റെ പശ്ചാതലത്തിൽ അവയെ കാണുമ്പോൾ വേറിട്ട ഒരനുഭവമായിരിക്കും അത്. ഇരുവശവും ഈറ്റക്കാടുകളും കുറ്റികാടുകളും നിറഞ്ഞ വഴിയാണ്. ഇതിനിടയിലായി വാച്ചുമരം എന്നറിയപ്പെടുന്ന തടാകവും സ്ഥിതിചെയ്യുന്നു. ആനക്കയം, പാലം, ഷോളയാർ പവർഹൗസ്, തെയിലതോട്ടങ്ങൾ തുടങ്ങി മനോഹര പ്രദേശങ്ങളുടെ സൗന്ദര്യവും ഈ യാത്രയിൽ ആസ്വദിക്കാം.

വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഷോളയാർ ഡാം. കേരളത്തിലെ ആനമലയും തമിഴ്നാടിന്റെ കുരങ്ക് മുടിയും കാവൽ നിൽക്കുന്നഷോളയാർ. ഇവയെല്ലാമ്മ് കടന്ന് വാൽപ്പാറ എത്തിയാലും കാഴ്ച തീരില്ല. കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലമാണ് വാൽപ്പാറ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് വാൽപ്പാറ. ദക്ഷിണ ചിറാപുഞ്ചി എന്ന് വാൽപ്പാറഅറിയപ്പെടാനുള്ള കാരണം ഇതാണ്. അതിനാൽ തന്നെ ഏത് സമയവും കാർമേഘം മൂടി ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെ.

valpara9-767016

വാൽപ്പാറയിൽ പോയിട്ട് എന്തൊക്കെ ചെയ്യാം എന്ന് ആലോചിക്കുന്നവരോട്, നിങ്ങൾ ഒരു ഭക്തനാണെങ്കിൽ നിരവധി ക്ഷേത്രങ്ങളുംപള്ളികളും ഇവിടെയുണ്ട്. ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവർക്ക് നിരവധി സുന്ദരമായ കാഴ്ചകൾ ഒപ്പിയെടുക്കാം. പ്രകൃതിസ്നേഹിയാണെങ്കിൽ സുന്ദരമായ വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാം. ട്രെക്കിംഗ് ആഗ്രഹിക്കുന്നവർക്ക് നിരവധി ട്രെക്കിംഗ്ട്രെയിലുകൾ ഇവിടെയുണ്ട്. പിന്നെ തേയിലത്തോട്ടങ്ങളിൽ സന്ദർശിക്കുകയും ചെയ്യാം.
കാണാനാണെങ്കിൽ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളുടെ കലവറയാണ് വാൽപ്പാറ. വിവിധ സസ്യ, ജന്തു, പക്ഷിവിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ലാംഗൂർ കുരങ്ങുകൾ, വരയണ്ണാൻ, ചെങ്കീരി, വരയാടുകൾ, മഴവേഴമ്പലുകൾ, കാട്ടുപോത്തുകൾ തുടങ്ങി വൈവിദ്ധ്യമാർന്ന ജനിതകവ്യവസ്ഥയാണ് ഇവിടെത്തേത്. കൂടാതെ ഷോളയാർ ഡാം, ബാലാജി ക്ഷേത്രം,പഞ്ചകുഖ വിനായകർ ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം (മങ്കി ഫോൾ), ആളിയാർ ഡാ തുടങ്ങിയ സ്പോട്ടുകളും ഇവിടെയുണ്ട്.

വാൽപ്പാറ-പൊള്ളാച്ചി പാതയിൽ നിരവധി വ്യു പോയിന്‍റുകളുണ്ട്. പൊള്ളാച്ചിയിലേക്കുള്ള ചുരം ഇറങ്ങുമ്പോൾ ലോംസ് വ്യു പോയിന്‍റാണ് ഇതിൽഒന്നാം സ്ഥാനത്ത്. പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള പാതയിൽ ചുരത്തിലെ ഒമ്പതാം വളവിലാണ് ഈ വ്യു പോയിന്‍റ്. ആളിയാർ ഡാമുംസമീപപ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം. പൊള്ളാച്ചി ടൗണും, സമതല പ്രദേശങ്ങളുടെ കാഴ്ചയും ഇവിടെ നിന്നും ലഭിക്കും.

വാൽപ്പാറ ഹിൽ സ്റ്റേഷനിൽ നിന്ന് 26 കിലോമീറ്റർ കിഴക്കായി ചിന്നക്കല്ലാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്നസ്ഥലങ്ങളിൽ രണ്ടാം സ്ഥാനം ഈ പ്രദേശത്തിനാണ്. അതിനാൽ ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നു.

വാൽപ്പാറയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി നിരാർ ഡാമുമുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഡാംസ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീർച്ചായും വാൽപ്പാറയിൽ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാർ ഡാം.കൂടാതെ വാൽപ്പാറയിൽ നിന്നുള്ള സൂര്യോദയാസ്തമയ കാഴ്ചകളും അതിമനോഹരമാണ്.