നെല്ലിക്ക ഒരു ചെറിയ കായ് അല്ല

single-img
21 November 2015

gooseberrനെല്ലിക്ക ഒരു ചെറിയ കായ് അല്ല. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട കാല്‍സ്യം നെല്ലിക്കയിലുണ്ട്. ദിവസവും നെല്ലിക്ക പതിവാക്കുന്നതിലുടെ എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കും. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.

എന്തിനേറെ പറയുന്നു പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും  ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുള്ളത് കൊണ്ട് അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്‍ക്കും.

നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലാബിന്‍ കൂട്ടുകയും വിളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യും. ത്രിഫല എന്നാല്‍ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ ഉണക്കിപ്പൊടിച്ച ത്രിഫലാദിചൂര്‍ണം ദിവസവും രാത്രി   വെളളത്തില്‍ കലക്കിക്കുടിച്ചാല്‍ മലബന്ധം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.