ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഡോ. ഗണേഷിന്റെ ഹോസ്പിറ്റലില്‍ പ്രസവച്ചെലവുകള്‍ ഫ്രീ

single-img
20 November 2015

2  Ganesh Rakh, doctor and founder-owner of Medicare Hospital of Hadapsar

പൂണെ: ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ടെന്‍ഷന്‍ വേണ്ട, ഡോക്ടര്‍ ഗണേഷ് രാഖ് പ്രസവം സൗജന്യമായി നടത്തുതരും, എല്ലാ ചെലവുകളും ഡോക്ടറിന്റെ വക ഫ്രീ. പെണ്‍ഭ്രൂണഹത്യ കൂടിവരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഫീസ് സൗജന്യമാണ്. കൂടാതെ പെണ്‍കുട്ടിയുടെ ജനനം ഇവിടെ മധുരം നല്‍കി ആഘോഷിക്കുകയും ചെയ്യും.

2007 ലാണ് ഡോ. ഗണേഷ് രാഖ് പ്രസവത്തിനായി പൂനയില്‍ ഒരു ആശുപത്രി തുടങ്ങിയത്. പാവപ്പെട്ടവരായ രക്ഷിതാക്കള്‍ക്കളെ സഹായിക്കാനുദ്ദേശിച്ചായിരുണ് ഈ സംരംഭം ഡോക്ടര്‍ ആരംഭിച്ചത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനിടയിലാണ് നാട്ടില്‍ പെണ്‍ഭ്രൂണഹത്യ കൂടി വരുന്നതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് ആശുപത്രിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ഫീസ് സൗജന്യമാക്കുന്നുവെന്ന തീരുമാനം ഡോക്ടര്‍ ഗണേഷ് കൈക്കൊണ്ടത്.

പെണ്‍കുട്ടിയാണ് തന്റെ വയറ്റിലുള്ളത് എന്നറിയുമ്പോള്‍ അമ്മ അനുഭവിക്കുന്ന മാനസിക വിഷമവും പീഡനങ്ങളും നേരില്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഡോ.ഗണേഷ് പറയുന്നു. ഗര്‍ഭാസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയം നടത്തുന്ന ഡോക്ടര്‍മാര്‍ അത് ചെയ്യരുതെന്നും പകരം പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ രക്ഷകര്‍ത്താക്കളെ മാനസീകമായി തയ്യാറാക്കുകയാണ് വേണ്ടതെന്നും ഗണേഷ് അഭിപ്രായപ്പെടുന്നു.