ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനം അങ്ങ് അമേരിക്കയിലും സാന്നിദ്ധ്യം അറിയിച്ചു

single-img
20 November 2015

American Auto

ഡാലസ് (യുഎസ്): ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനമെന്ന് അറിയപ്പെടുന്ന ഓട്ടോ റിക്ഷ കടല്‍കടന്ന് അംബരചുമ്പികളുടെ നാടായ അമേരിക്കയിലും. മധ്യേഷ്യന്‍ നാടുകളായ ഇന്ത്യയിലും ഇന്തൊനീഷ്യയിലുമൊക്കെ തിരക്കേറിയ റോഡുകളില്‍ ആറെയും വകവെയ്ക്കാതെ ചീറിപ്പായുന്ന ഓട്ടോറിക്ഷ അമേരിക്കയിലും ഒരുകൈ നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

അമേരിക്കയിലെ ടെക്‌സസിലാണ് ഈ ഓട്ടോ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. ഡാലസില്‍ ഇര്‍വിങ്ങിലെ ഒരു മൊത്തവ്യാപാര സ്ഥാപനത്തിന്റെ മുന്നിലാണ് ഓട്ടോയുടെ സേവനം. മേല്‍ത്തരം ആഡംബര കാറുകള്‍ നിരത്തുവാഴുന്ന അമേരിക്കന്‍ വീഥികളില്‍ ഈ ഓട്ടോയും ചീറിപ്പായാന്‍ റെഡിയായി നില്‍ക്കുകയാണ്.