ഏറെ പുതുമകളുമായി ദൃശ്യവിസ്മയമൊരുക്കാൻ എത്തുന്നു, വയലറ്റ് ടിവി

single-img
20 November 2015

Violate

തിരുവനന്തപുരം: മലയാളത്തിൽ ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത ലോകത്തെ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും പുതിയ സാങ്കേതികതയായ എൻ.എസ്.ഡി.സി സംവിധാനം ഉപയോഗിച്ച് ഇറങ്ങുന്ന ആദ്യ മലയാള ചാനലായ വയലറ്റ് ടിവി നവംബറിൽ സംപ്രേഷണം ആരംഭിക്കുന്നു.

ഏറെ പ്രത്യേകതകളുള്ള സങ്കേതിക വിദ്യയാണ് എൻ.എസ്.ഡി.സി. വിർച്വൽ സ്റ്റുഡിയൊ സൗകര്യമുപയോഗിച്ചാണ് വയലറ്റ് ടിവി പരിപാടികൾ നിർമ്മിക്കുന്നത്. ഇംഗ്ലീഷ് ചാനലുകൾ ഉപയോഗിക്കുന്ന നിലവിലുള്ളതിൽ വെച്ച് ഏറ്റവും വിലകൂടിയ എച്ച്.ഡി സജ്ജീകരണങ്ങളാണ് പരിപാടികളുടെ നിർമ്മാണത്തിനായി ഒരുക്കിയിട്ടുള്ളത്.

മലയാളത്തിൽ ആദ്യമായി ഉയർന്ന റെസല്യൂഷനിൽ പൂർണ്ണമായും ഹൈ ഡെഫെനിഷൻ മികവോടുകൂടി പകർത്തുന്ന പരിപാടികൾ ഏറെ ആസ്വാദകരമായ രീതിയിൽ വയലറ്റ് ടിവി അവതരിപ്പിക്കുന്നു. പതിവ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി പുത്തൻ തലമുറയെ അഭിസംബോധന ചെയ്യുന്ന ഏറെ പുതുമകളുള്ള പരിപാടികളുമായാണ് ചാനലിന്റെ വരവ്.

കണ്ടുമടുത്ത മെഗാസീരിയലുകൾക്ക് പകരമായി പുത്തൻ കൺസപ്റ്റുകളും ഉള്ളടക്കവും പുതിയ സാങ്കേതിക സംവിധാനമുപയോഗിച്ച് പകർത്തുന്നു എന്നത് മലയാളി പ്രേക്ഷകരെ അപേക്ഷിച്ച് പുത്തൻ അനുഭവമായിരിക്കും. പൂർണ്ണമായും പുതുതലമുറയുടെ ചാനൽ എന്നതാണ് വയലറ്റ് ടിവിയുടെ പ്രത്യേകത. തികച്ചും ന്യൂ ജനറേഷൻ സ്റ്റൈലിലായിരിക്കും പരിപാടികളുടെ അവതരണം. അതേസമയം പ്രായഭേതമന്യെ ആർക്കും ആസ്വദിക്കാവുന്ന പരിപാടികളാണ് ചാനൽ അവതരിപ്പിക്കുക.

ആഗോളതലത്തിൽ സംപ്രേഷണം ആരംഭിക്കുന്ന ചാനൽ വയലറ്റ് ടിവി എന്ന ഒറ്റ ബ്രാൻഡ് നേമിൽ ലോകത്ത് എവിടെനിന്നും ആർക്കും ലഭ്യമാകും. മൊബൈലിലും പരിപാടികൾ കാണാൻ പറ്റും എന്നുള്ളത് വയലറ്റ് ടിവിയുടെ മറ്റൊരു പ്രത്യേകതയാണ്. മൊബൈലിൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികതയാണ് വയലറ്റ് ടിവി ഉപയോഗിക്കുന്നത്. മൊബൈലിൽ തന്നെ സെറ്റ് ഓഫ് ബോക്സും ഉപയോഗിക്കാവുന്നതാണ്.