ഐസിസിനെതിരെ നടത്തിയ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ഫ്രഞ്ച് പോലീസ് നായ ഡീസലിന് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ ആദരം

single-img
19 November 2015

151118102116-police-dog-killed-paris-exlarge-169

പാരീസ്: പാരീസ് സ്‌ഫോടനക്കേസിന്റെ സൂത്രധാരനായ ഐസിസ് ഭീകരന്‍ അബ്ദുല്‍ ഹമീദ് അബൗദിനായുള്ള തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് പോലീസ് നായ ഡീസലിന് സോഷ്യല്‍ മീഡിയയില്‍ അനുശോചനപ്രവാഹം. ഞാന്‍ നായ എന്നര്‍ത്ഥം വരുന്ന ‘ജെ സ്വി ഷിയാന്‍’ (#ഖല ടൗശ െഇവശലി) എന്ന ഹാഷ് ടാഗിലാണ് ഡീസലിന്റെ മരണത്തിലുള്ള അനുശോചന പോസ്റ്റുകള്‍ വരുന്നത്. ‘ഷാര്‍ലി ഹെബ്‌ഡോ’ മാസികക്കെതിരെ ഭീകരാക്രമണം നടത്തിയപ്പോള്‍ ‘ജെസ്വിഷാര്‍ലി'(#Je Suis Charlie) എന്ന ഹാഷ് ടാഗില്‍ അനുശോചനങ്ങള്‍ പ്രത്യക്ഷപ്പെട്ട മാതൃകയിലാണ് ഇത്.

അബൗദിനെതിരെ സെയിന്റ് ഡെന്നിസിലെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഫ്രഞ്ച് പോലീസ് നടത്തിയ തിരച്ചില്‍ ഡീസല്‍ എന്ന ഏഴു വയസുകാരന്‍ ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് പോലീസ് നായയും പങ്കെടുത്തിരുന്നു. തിരച്ചിലിനിടയില്‍ ഐസിസ് തീവ്രവാദികള്‍ പോലീസിന് നേരെ നടത്തിയ വെടിവെപ്പിലാണ് ഡീസല്‍ കൊല്ലപ്പെടുന്നത്. ഡീസല്‍ മരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുന്നതിന് പിന്നാലെ 13,000 തവണയാണ് ഈ വാര്‍ത്ത ‘ജെ സ്വി ഷിയാന്‍’ എന്ന ഹാഷ് ടാഗോടെ റീട്വീറ്റ് ചെയ്യപ്പെട്ടത്.

അതേസമയം നായ മരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നതിനെ പരിഹസിച്ചും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഐ.എസിനെ തകര്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഐ.എസിനെതിരെ സൈബര്‍ പോരാട്ടം തുടങ്ങികഴിഞ്ഞ ഇസ്ലാമിക ഗ്രൂപ്പായ അനോണിമസിന്റെ പോസ്റ്റില്‍ നായയുടെ തലയോടെ ഇരിക്കുന്നയാള്‍ നായയുടെ മരണത്തിന് പകരം ചോദിക്കും എന്ന് പ്രസ്ഥാവിക്കുന്ന ഫോട്ടോയാണ് പരിഹാസത്തിനായി ഏറെപ്പേര്‍ ഉപയോഗിച്ചത്.
കേവലം തമാശക്ക് വേണ്ടിയാണ് 24കാരനായ ആഷ്‌ലി ഈ ഹാഷ് ടാഗ് പോസ്റ്റ് ചെയ്തതെങ്കിലും പിന്നീടത് പലരും വളരെ ഗൗരവമായി തന്നെ ഉപയോഗിക്കുകയായിരുന്നു. പലരും സ്വന്തം നായകളുടെ ഫോട്ടോയും അനുശോചിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഡീസല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വീരനായകനായി മാറിയിരിക്കുകയാണ്.