കണ്ണൂരിലെ കോണ്‍ഗ്രസ്സ് വിമതന്‍ പികെ രാഗേഷ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ ശവകുടീരത്തില്‍ ചുവന്ന പെയിന്റടിച്ചു

single-img
19 November 2015

PK Ragesh

കണ്ണൂരിലെ കോണ്‍ഗ്രസ്സ് വിമതന്‍ പികെ രാഗേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ ചുവന്ന പെയിന്റടിച്ചു. പയ്യാമ്പലത്തെ ശവകുടീരത്തിലാണ് അജ്ഞാതര്‍ ചുവന്ന നിറത്തിലുള്ള പെയിന്റടിച്ചത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ്സുകാരാണെന്ന് പികെ രാഗേഷ് പ്രതികരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച പി കെ രാഗേഷ് പിന്തുണ പിന്‍വലിച്ചത് കൊണ്ട് യുഡിഎഫിനു കണ്ണൂരിലെ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായിരുന്നു.