ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുബന്ധ രോഗങ്ങളും

single-img
18 November 2015

blood-pressure-test

 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. കൂടാതെ ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്‌ക, വൃക്കരോഗങ്ങള്‍ക്കും ഇത് കാരണമായി തീരുന്നതിനാല്‍ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍

രക്തധമിനികളുടെ തകരാറുകള്‍
രക്തധമിനികള്‍ സാധാരണയായി വളരെ മാര്‍ദ്ദവമുള്ളതും, ഇലാസ്റ്റിക്ക് ശേഷിയും ഉള്ളതാണ്. രക്തം സുഖമമായി ഒഴുകുവാന്‍ തക്ക വഴുക്കലുള്ളതിനാല്‍ രക്തധമനികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ തകരാറിലാകും. രക്തധമനികളിലെ കോശങ്ങള്‍ തകരാറിലാകുന്നതിനോടൊപ്പം അവയുടെ ഭിത്തികള്‍ക്ക് കട്ടികൂടുകയും കൊഴുപ്പടിഞ്ഞ് വ്യാസം കൂടുകയും ചെയ്യും.

ശരീരത്തിന് വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോള്‍ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകള്‍ക്ക് തകരാര്‍, പശ്ചാഘാതം എന്നിവയുണ്ടാകാം. ഏറെനാള്‍ ഈ അവസ്ഥ ചികിത്സിക്കാതെ തുടര്‍ന്നാല്‍ രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവത്തിന് അത് വഴി തെളിച്ചേക്കം.
ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിച്ച് തകരാറിലാവാനുള്ള സാധ്യത കണ്ടുവരുന്നു.

രക്തസമ്മര്‍ദ്ദം കാരണം ഹൃദയത്തില്‍ രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവര്‍ത്തിച്ച് ഹൃദയപേശികള്‍ക്ക് കട്ടികൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഹൃദയം പോലെതന്നെ തലച്ചോറിനും പ്രവര്‍ത്തിക്കാനാവശ്യമായ രക്തം കിട്ടെണ്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ രക്തസമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടര്‍ന്ന് പശ്ചാഘാതവും ഉണ്ടാകുന്നു.

ചെറിയ പ്രായത്തില്‍ ആരംഭിക്കുന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകള്‍ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ഓര്‍മ്മശക്തി, സംസാരശേഷി, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ പ്രവര്‍ത്തനത്തേയും തകരാറിലാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം വൃക്കകളിലേക്ക് രക്തമെത്തിക്കുകയും, പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ശുദ്ധീകരണപ്രക്രിയ നടക്കാതെ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

കണ്ണില്‍ രക്തമെത്തിക്കുന്ന നേര്‍ത്ത രക്തക്കുഴലുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ പൊട്ടുകയും കണ്ണിനുള്ളില്‍ രക്തസ്രാവം, കാഴ്ചക്കുറവ്, തുടങ്ങിയ പല നേത്രരോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഇവയ്ക്ക് പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്താല്‍ ലൈംഗിക രോഗങ്ങള്‍, എല്ലുകളുടെ ബലക്ഷയംപൊട്ടല്‍, കൂര്‍ക്കംവലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു.