ഇന്ത്യൻ വംശജനായ യുവ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയിൽ തലയറുത്ത് കൊന്നു

single-img
17 November 2015

ind_2ജൊഹന്നാസ് ബർഗ്: ഇന്ത്യൻ വംശജനായ യുവ ക്രിക്കറ്റ് താരത്തെ ഉറ്റസുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഭിന്നശേഷിക്കാരനായ നവാസ് ഖാനാണ്(23) സുഹൃത്തുക്കളുടെ മന്ത്രവാദത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്നും 600 കിലോമീറ്റർ അകലെയുളള തീരദേശ നഗരമായ ഉംസിൻതോയിലാണ് സംഭവം.

കൊലയുമായി ബന്ധപ്പെട്ട് നവാസിന്റെ അടുത്ത സുഹൃത്ത് ടണ്‌ഠോവോക്കേ വുമ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവാസ് ഖാനെ വീട്ടിനുടുത്തുളള കാട്ടിലേക്ക് കൂട്ടികൊണ്ട് പോയി ദുമ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ദുമ മന്ത്രവാദിയെ കണ്ടപ്പോൾ ഒരു മനുഷ്യനെ തലയറുത്ത് കൊല്ലണമെന്നാണ് മന്ത്രവാദി ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ദുമ നവാസിനെ കൊന്നത്.

കുവാസുല നാറ്റൽ എന്ന പ്രദേശിക ക്ലബിന് വേണ്ടിയാണ് നവാസ് ഖാൻ കളിച്ചിരുന്നത്. ഭിന്നശേഷിയുളളവരുടെ ദക്ഷിണാഫ്രിക്കൻ ടീമിലെ ഓൾറൗണ്ടറുമായിരുന്നു നവാസ്. 2013ൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മികച്ച ക്രിക്കറ്റർക്കുള്ള അവാർഡ് നവാസ് നേടിയിരുന്നു. ലോക ഒന്നാനമ്പർ താരം ഹാഷിം അംലയാണ് ഈ അവാർഡ് നവാസിന് നൽകിയത്. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ കായിക വകുപ്പ് അനുശോചനം രേഖപ്പെടുത്തി.