പാരീസില്‍ കൂട്ടക്കുരുതി നടത്തിയ ഐ.എസ്് ഭീകരതയ്ക്ക് മറുപടിയായി സിറിയയിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഫ്രാന്‍സിന്റെ ശക്തമായ വ്യോമാക്രമണം

single-img
16 November 2015

ShowImage

പാരീസില്‍ കൂട്ടക്കുരുതി നടത്തിയ ഐ.എസ്് ഭീകരതയ്ക്ക് മറുപടിയായി സിറിയയിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്ക് ഫ്രാന്‍സിന്റെ ശക്തമായ വ്യോമാക്രമണം. വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഫ്രഞ്ച് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേനയുടെ 10 വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ത്തതായും ഫ്രഞ്ച് സൈന്യം അവകാശപ്പെട്ടു.

ഐഎസ് ഭീകരര്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ പാരീസില്‍ നടത്തിയ ആക്രമണങ്ങളില്‍ 129 പേര്‍ കൊല്ലപ്പെടുകയും 350 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളായ എട്ടുപേരും കൊല്ലപ്പെട്ടു. ഫ്രാന്‍സ് സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയാണ് പാരീസിലുണ്ടായ ആക്രമണമെന്ന് ഐഎസ് അവകാശപ്പെട്ടിരുന്നു.