സ്ത്രീകളുടെ ശുദ്ധി അറിയാന്‍ മെഷീന്‍ വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതന്‍

single-img
16 November 2015

maxresdefault

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നതന്‍ ശബരിമലയുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായി. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ ശുദ്ധിയുണ്ടോയെന്ന് പരിശോധിക്കണമെന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇദ്ദേഹം സ്ത്രീകള്‍ക്കെതിരെയുള്ള പ്രസ്താവന നടത്തിയത്. ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ലെന്നും സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഷീന്‍ വഴി പരിശോധന നടത്തി ശുദ്ധത തെളിഞ്ഞാല്‍ മാത്രം കയറ്റണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

2006ല്‍ നടന്ന വിവാദ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് പറഞ്ഞ് വലിയ വിവാദം ഉയര്‍ന്നിരുന്നു. ദേവപ്രശ്‌നത്തില്‍, ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം. ഇതിനു പിറകേ കന്നട സിനിമാനടി ക്ഷേത്രത്തില്‍ പ്രവേശിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു. ഇത് ഗൂഡാലോചന ആയിരുന്നെന്നും പറയപ്പെടുന്നു.