ലോക വിനോദസഞ്ചാര പട്ടികയിൽ വയനാട് ഒമ്പതാം സ്ഥാനത്ത്

single-img
16 November 2015

Wayanad1

മുംബൈ: ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിന് അഭിമാനമായി വയനാട് ഒമ്പതാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹോട്ടൽ സെർച്ച് വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ പട്ടികയിലാണ് വയനാട്മുന്‍നിരയിൽ ഇടംപിടിച്ചത്. 100 ൽ 96.36 ആണ് വയനാടിന് ലഭിച്ച മാർക്ക്.

ഹോട്ടലുകളിലും മറ്റും കുറഞ്ഞ ചെലവിൽ മികച്ച സേവനമൊരുക്കുന്നതിലാണ് വയനാട് മികവ് കാട്ടിയിരിക്കുന്നത്. വിദേശസഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമായി വയനാട് മാറിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സ്വദേശികളായ വലിയൊരുവിഭാഗം സഞ്ചാരികൾക്കും വയനാട് ഇഷ്ടകേന്ദ്രം തന്നെ.

താമസത്തിനായി ചെലവഴിക്കുന്ന പണത്തിനനുസരിച്ചുള്ള സേവനം ലഭ്യമാണോയെന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രിവാഗോ പഠനംനടത്തിയത്. ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഉപഭോക്താക്കളുടെ വിലയിരുത്തലും ഇതിനായി പരിഗണിച്ചു. ചൈനയിലെഫെങ്ങ്വാങ് ആണ് 98.01 ശതമാനം മാർക്കോടെ പട്ടികയിൽ ഒന്നാമത്. ബോസ്‌നിയയിലെ മൊസ്താർ, ബള്‍ഗേറിയയിലെ വെലികോടർനോവൊ എന്നിവയാണ് തൊട്ടുപിന്നിൽ.

വയനാടിന് പുറമെ ഇന്ത്യയിലുള്ള മറ്റ് മൂന്ന് സ്ഥലങ്ങളും പട്ടികയിൽ സ്ഥാനം പിടിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് 13ആംസ്ഥാനത്താണുള്ളത്. എന്നാൽ കഴിഞ്ഞ തവണ ആറാംസ്ഥാനത്തായിരുന്ന പഞ്ചാബ് തലസ്ഥാനമായ അമൃത്‌സർ 22ആം സ്ഥാനത്തേക്കും,രാജസ്ഥാനിലെ സുവർണനഗരം ജെയ്‌സാൽമിർ 12ആം സ്ഥാനത്തുനിന്നും 34ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.