മാണിയുടെ അഴിമതി വ്യക്തിയുടെ വിഷയം മാത്രമാെണന്നും അതിന്റെ പേരില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നും ബി.ജെ.പി; താല്‍പര്യമില്ലെന്ന് കേരള കോണ്‍ഗ്രസ്

single-img
16 November 2015

v-muraleedharan-bjp

കേരള കോണ്‍ഗ്രസ്-എമ്മുമായി സഹകരണത്തിനു വാതില്‍ തുറന്നു ബിജെപി രംഗത്ത്. കേരള കോണ്‍ഗ്രസുമായി സഹകരണം ബിജെപിക്ക് താത്പര്യമുണ്‌ടെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കെ.എം.മാണി അഴിമതി നടത്തിയതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്-എം എന്ന പാര്‍ട്ടിയെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും മാണിയുടെ അഴിമതി വ്യക്തിയുടെ വിഷയം മാത്രമെന്നും മുരളീധരന്‍ വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് തയാറെങ്കില്‍ ബിജെപി സഹകരണത്തിനു തയാറാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ആദ്യഘട്ടം സഹകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ആന്റണി രാജു മുരളീധരന്റെ വാക്കുകള്‍ വന്നയുടന്‍ തന്നെ ക്ഷണം തള്ളി. ബിജെപിയുമായി കേരള കോണ്‍ഗ്രസ് ഒരുതരത്തിലുള്ള സഹകരണത്തിനും തയാറല്ലെന്ന് ആന്റണി രാജു അറിയിച്ചു.