തുര്‍ക്കിയില്‍ റെഡിറ്റിനെ വിലക്കി

single-img
15 November 2015

redditതുര്‍ക്കിയില്‍ റെഡിറ്റിനെ വിലക്കി. തുര്‍ക്കിഷ് ദേശീയ പിതാവ് അറ്റാതുര്‍ക്കിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും, കോപ്പിറൈറ്റ് ലംഘനവും, അശ്ലീല കണ്ടന്‍റും ഉണ്ടെന്ന് ആരോപിച്ചാണ് വിലക്ക്. തുര്‍ക്കി സെന്‍സര്‍ഷിപ്പ് നിയമം 5651 പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇത് ആദ്യമായല്ല തുര്‍ക്കിയില്‍ റെഡിറ്റിനെ  വിലക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കുറഞ്ഞ കാലയളവിലേക്ക് നിരോധിച്ചിരുന്നു. ഇതോടൊപ്പം പ്രമുഖ യുആര്‍എല്‍ ചരുക്കല്‍ സൈറ്റായ ബിറ്റ്ലിയും നിരോധിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴുള്ള നിരോധനം സംബന്ധിച്ച്  വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് റെഡിറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്കാണ് നിരോധനം എന്നും വ്യക്തമാക്കിയിട്ടില്ല.