രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സേയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് ബലിദാന്‍ ദിനമായി ആചരിക്കണമെന്ന ആഹ്വാനവുമായി തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

single-img
14 November 2015

Nathuramരാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സേയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് ബലിദാന്‍ ദിനമായി ആചരിക്കണമെന്ന ആഹ്വാനവുമായി തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. ആഞ്ജനേയ സേന എന്ന പേരിലാണ് പോസ്റ്ററുകള്‍ തിരുവനന്തപുരം നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്ഥാന ഇന്റെലിജന്‍സും, പോലീസും പ്രത്യേക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍്ടുകള്‍.

രാജ്യദ്രോഹിയായാണ് രാഷ്ട്രപിതാവിന്റെ കൊലയാളിയെ കണക്കാക്കി വരുന്നത്. മാറിവന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യദ്രോഹികളെ മഹത്വവത്ക്കരിക്കാന്‍ നടക്കുന്ന നീക്കത്തെ പോലീസ് നേതൃത്വം ആശങ്കയോടെ തന്നെയാണ് നോക്കിക്കാണുന്നത്.

നവംബര്‍ 15 ബലിദാന്‍ ദിനമായി ആചരിക്കണമെന്ന ആഹ്വാനമാണ് പോസ്റ്ററുകളിലുള്ളത്. കേരളത്തില്‍ ഇതിനോടനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നാല്‍ കര്‍ശന നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.