കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള ഡോ ബിജുവിന്റെ സിനിമയായ വലിയ ചിറകുള്ള പക്ഷികള്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക പ്രദര്‍ശനം

single-img
14 November 2015

UNO

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള ഡോ ബിജുവിന്റെ സിനിമയായ വലിയ ചിറകുള്ള പക്ഷികള്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക പ്രദര്‍ശനം. കഴിഞ്ഞ പത്തിനാണ് ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ എന്‍വയോണ്‍മെന്റ് ഹൗസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രത്യേക ക്ഷണിതാക്കള്‍ക്കായി നടത്തിയ പ്രദര്‍ശനം ജനീവ എന്‍വയോണ്‍മെന്റ് നെറ്റ് വര്‍ക്കാണ് സംഘടിപ്പിച്ചത്.

ഒരു ഇന്ത്യന്‍ സിനിമ ആദ്യമായാണ് ഐക്യരാഷ്ട്രസഭയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭ എന്‍വയോണ്‍മെന്റ് പ്രോഗ്രാമില്‍ സീനിയര്‍ പ്രോഗ്രാം ഓഫീസറും മലയാളിയുമായ മുരളി തുമ്മാരുകുടിയാണ് ചിത്രം അവതരിപ്പിച്ചതും ചോദ്യോത്തരവേള നിയന്ത്രിച്ചതും. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ: എ കെ പിള്ളയും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തിയിരുന്നു.

വലിയ ചിറകുള്ള പക്ഷികള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കടക്കം നിരവധി മേളകളിലേക്കും ഈ മലയാള ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.