ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമെന്ന് പഠനം.

single-img
14 November 2015

antibacterial-soapആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണെന്ന് പഠനം.  ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നത് ബാക്ടീരിയയേയും സൂക്ഷമാണുക്കളെയും ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തനെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതു തെറ്റാണ്, സൂക്ഷമാണുക്കള്‍ എല്ലാം തന്നെ അപകടകാരികളല്ല. ശരീരത്തിന് ആവശ്യമായ സൂക്ഷമാണുക്കളുമുണ്ട്.

ദഹനത്തിനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും സൂക്ഷമാണുക്കളുടെ പങ്ക് നിര്‍ണ്ണായകമാണ്.   എന്നാല്‍ ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ഈ സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയുന്നു. ഇവിടെയാണ് സോപ്പിന്റെ അമിത ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുന്നത്.

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിത ശൈലിയിലെ താളപ്പിഴകള്‍ കാരണം ശരീരത്തിലെ സൂക്ഷമാണുക്കള്‍ നശിച്ചുപോകുന്നതായി പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ പിന്നെ നിത്യവും ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗം തുടങ്ങിയവ മൂലം ശരീരത്തിന് അവശ്യം വേണ്ട സൂക്ഷമാണുക്കള്‍ക്കൂടി നശിപ്പിക്കപ്പെടുന്നു.

ഈ വസ്തുത തിരിച്ചറിയുകയും  ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരം സാധാരണ സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. കൂടാതെ ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കും. പക്ഷേ പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യങ്ങളിലും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

എന്നാല്‍ സ്വാഭാവികമായ ഗാര്‍ഹിക അന്തരീക്ഷത്തില്‍ ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കേണ്ട ആവശ്യം തന്നെയില്ല. മാത്രമല്ല  കൃഷിടിയങ്ങളിലെ മണ്ണില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന സൂക്ഷമാണുക്കള്‍ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നവ തന്നെയാണ്. അതുകൊണ്ട് സൂക്ഷമാണുക്കളെ ഭയപ്പെടേണ്ട, അവ ശരീരത്തിന്റെ സംരക്ഷകര്‍ കൂടിയാണ്.