ലാലേട്ടന്റെ “പോ മോനേ ദിനേശാ” അനുകരിച്ച് ക്രിസ് ഗൈൽ

single-img
14 November 2015

മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ആരാധകരുടെ പട്ടികയിൽ വിൻഡീസ് നിരയിലെ വെടികെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗൈലും. ലാലേട്ടന്റെ “നീ പോ മോനേ ദിനേശാ” എന്ന പഞ്ച് ഡയലോഗ് ക്രിസ് ഗൈൽ അനുകരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൺ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

ഗൾഫിലെ ഒരു എഫ്എം ചാനൽ ഷോയിലൂടെയായിരുന്നു ഗെയിലിന്റെ അനുകരണം. കളിക്കളത്തിൽ ഊക്കൻ ഷോട്ടുകൾ പറപ്പിച്ചും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കാഴ്ചവെച്ചും കാണികളെ ആവേശത്തിലാഴ്ത്തുന്ന ഗെയിൽ ഇപ്പോൾ തനിക്ക് മിമിക്രിയും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ്. വീഡിയോ ഒന്ന് കണ്ടുനോക്കൂ….

[mom_video type=”youtube” id=”t5JeSO-tlvI”]