Channel scan

ടി.സിദ്ദീഖിനെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നിന്നും ഇറക്കി വിട്ടു

07-1412676413-siddique-3ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ചാ പരിപാടിയിൽ നിന്ന് അഡ്വ. ടി സിദ്ദീഖിനെ ചാനൽ അവതാരകൻ വിനു വി. ജോൺ ഇറക്കിവിട്ടു. ബിവറേജസ് മന്ത്രി കെ. ബാബുവിന് എതിരായ ബാർക്കോഴ കേസിനെ കുറിച്ചായിരുന്നു ചർച്ച. ‘ബാർ കോഴക്കേസിൽ രണ്ട് നീതിയോ? മന്ത്രി ബാബുവിന് എതിരെയുള്ള അന്വേഷണം അട്ടിമറിച്ചോ? എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്.

ചർച്ചയുടെ തുടക്കംമുതൽ മന്ത്രി ബാബുവിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു സിദ്ദീഖ്. ചർച മുറികിയതോടെ സിദ്ദീഖിന്റെ വാക്കുകൾ അവതാരകനോട് കയർക്കുന്നത് പോലെയായി. ഇടയ്ക്ക് പരിപാടിയിൽ നിന്നും ഇറങ്ങിപോകുമെന്ന ഭീഷണിയും സിദ്ദീഖ് മുഴക്കിയിരുന്നു. ഒടുവിൽ ന്യൂസ് അവർ അവതാരകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായ വിനു വി ജോൺ സിദ്ദീഖിനോട് ഇറങ്ങിപൊയ്ക്കോളാൻ പറയുകയായിരുന്നു.

ബാബുവിനെതിരെ വിനു ഉന്നയിച്ച ചോദ്യങ്ങൾ സിദ്ദിഖിനെ രോഷാകുലനാക്കിയിരുന്നു. ആരോപണാങ്ങളേയും ചോദ്യങ്ങളേയും ശക്തമായി പ്രതിരോധിച്ച സിദ്ദീഖ് നിങ്ങളുടെ ചർച്ച ആർക്ക് വേണം എന്ന് പരിഹസിച്ചു. തുടർന്ന് ആർക്കും വേണ്ടാത്ത ചർച്ചയാണെങ്കിൽ സിദ്ദീഖിനോട് ഇറങ്ങിപോകാൻ വിനു ആവശ്യപ്പെടുകയായിരുന്നു.

ചാനൽ ചർച്ചകളിൽ നിന്നും നേതാക്കൾ സ്വയം ഇറങ്ങിപോകുന്നത് പതിവാണ്. എന്നാൽ ഇതാദ്യമായാണ് അവതാരകൻ ചർച്ചയിൽ നിന്നും ഒരു രാഷ്ട്രീയ നേതാവിനെ ഇറക്കിവിടുന്നത്.