ശില്പചാരുതയിൽ വിസ്മയിപ്പിക്കും താമരക്ഷേത്രം

single-img
13 November 2015

lotus_delhi

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കുമിഞ്ഞുകൂടിയ നാടാണ് നമ്മുടെ ഇന്ത്യ. അനവധി അസാധാരണ കാഴ്ചകൾ സഞ്ചാരികൾക്കായി ഒരുക്കി വച്ചിരിക്കുന്ന അത്ഭുതദേശം. പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് പുറമെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയുടെ ചില അതിശയകരമായ കാഴ്ചകളിലൂടെയും കടന്നുപോകാവുന്നതാണ്.

അസാധാരണ ആചാരങ്ങൾ നിലനിൽക്കുന്ന ധാരാളം ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. അതിലുപരി ആശ്ചര്യകരമായ നിർമ്മാണ വൈഭവങ്ങൾ പ്രകടമാക്കിയിട്ടുള്ള ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് രാജ്യതലസ്ഥാനമായ ദില്ലിയിലെ ലോട്ടസ് ടെമ്പിൽ എന്നറിയപ്പെടുന്ന താമരക്ഷേത്രം. ബഹായ മതവിശ്വാസികളുടെ ആരാധനാലയമായ ഇഅവിടെ നാനാമതസ്ഥർക്ക് സന്ദർശനം അനുവദനീയമാണ്.

1986 ൽ പണിതീർത്ത ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ ആരാധനാലയങ്ങളിൽ ഒന്നാണ്.ബഹാപൂർ എന്ന ഗ്രാമത്തിൽ, ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്,. ലോകത്തിലെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്. ദുര്‍ഗ പൂജ സമയത്ത് പലയിടത്തും, ഈ ക്ഷേത്രത്തിന്റെ മാതൃകയിൽ, ദുര്‍ഗ്ഗാദേവിയുടെആരാധനക്കായി പന്തലുകൾ നിർമ്മിക്കാറുണ്ട്. ഇതിന്റെ നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ടുതന്നെ ഒരു പാട് പുരസ്‌കാരങ്ങളും ഈ ക്ഷേത്രത്തിന്ലഭിച്ചിട്ടുണ്ട്.

ബഹായികളാണ് ലോട്ടസ് ടെമ്പിൾ നിർമ്മിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥർക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ച്  പ്രാർത്ഥന നടത്താൻ വേണ്ടിയാണ്ഇത് പണി കഴിപ്പിച്ചിട്ടുള്ളത്. അത് പോലെ തന്നെ നാനാജാതിമതസ്ഥർ നിത്യേന ഇവിടെ സന്ദർശിക്കുന്നുമുണ്ട്.  താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈക്ഷേത്രത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ക്ഷേത്രത്തിന്റെചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലേക്ക് തുറക്കുന്നു. നടുത്തളത്തിൽ ഏകദേശം 2500ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യംഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

ഇതിന്റെ ശില്പിയായ ഇറാൻ സ്വദേശി ഫരിബോസ് സഹ്ബ ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുകയാണ്. താമരക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തംപൂർ എന്ന ഹൈദരാബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യംമുഴുവനും അദ്ദേഹം ഇതിനു വേണ്ടി ചിലവഴിക്കുകയായിരുന്നു.

ബഹായികളുടെ ദേശീയ ആത്മീയ സഭ ( National Spiritual Assembly) പ്രവർത്തിക്കുന്നത് ഇവിടെ തന്നെയാണ്. പ്രാദേശിക ആത്മീയ സഭകളും ദേശീയആത്മീയ സഭയുമാണ് ബഹായികൾക്കുള്ളത്.  ലോകത്ത് എല്ലാ രാജ്യങ്ങളിലും ബഹായികൾക്ക് ആത്മീയസഭകളുണ്ട്.

അത്യഷികം ആനന്തം നൽകുന്ന പ്രവർത്തനങ്ങളിൽ സഞ്ചാരം. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ലോകത്തെ കാണാനായി പഠിക്കാനായി ആസ്വദിക്കാനായി മാറ്റിവയ്ക്കണം, കാരണം ജീവിതത്തിന്റെ അലസതയെ നശിപ്പിക്കാൻ യാത്രകൾക്ക് സാധിക്കും. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ലോട്ടസ് ടെമ്പിൾ. ഡൽഹിയിൽ എത്തുന്നവരാരും ഇവിടം സന്ദർശിക്കാതെ മടങ്ങാറില്ല. ഇന്ത്യൻ സംസ്ക്കാരത്തിനെ വേറിട്ട മുഖം കാണണമെങ്കിൽ ലോട്ടസ് ടെമ്പിൽ തീർച്ചയായും നമ്മളുടെ സഞ്ചാരപട്ടികയിൽ ഉൾപ്പെടുത്താം.