ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യയ്ക്ക് ആദ്യ ജയം

single-img
13 November 2015

indiaബാംഗളൂർ: ഗുവാമിനെ പരാജയപ്പെടുത്തി ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. യോഗ്യതാ റൗണ്ടിൽ തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷം എതിരില്ലാത്ത ഒരു ഗോളിന് ഗുവാമിനെ വീഴ്ത്തിയാണ് ഇന്ത്യ ആദ്യ അയം കണ്ടെത്തിയത്. എന്നാൽ ഗുവാമുമായി ജയിച്ചെങ്കിലും യോഗ്യതാ മത്സരത്തിന്റെ രണ്ടാംഘട്ടത്തിൽ കടക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല

പത്താം മിനിറ്റിൽ റോബിന്‍ സിങ്ങാണ് ഇന്ത്യക്കായി ഗോൾ നേടിയത്. സുനിൽ ഛേത്രി നല്‍കിയ പന്തുമായി ഡിഫന്‍ഡറെ വെട്ടിച്ച് ബോക്‌സിനകത്ത് കടന്ന റോബിന്‍ സിങ്ങ് ഗോളിയെ കാഴ്ച്ചക്കാരനാക്കി ഗോൾ വർഷിക്കുകയായിരുന്നു.

ആവേശകരമായ മത്സരത്തിൽ അനവധി നാടകീയ രംഗങ്ങളും സംവച്ചിരുന്നു. ആദ്യ പകുതി തീരാൻ നാല് മിനിറ്റ് ശേഷിക്കെ ഗുവാം മധ്യനിരയിലെ ജസ്റ്റിൻ ഡേവിഡിനെ ഫൗൾചെയ്തതിന് സെഹ്നജ് സിങ് ചുവപ്പുകാർഡ് വാങ്ങി പുറത്തായി. പിന്നീട് പത്തുപേരുമായി പൊരുതിയ ഇന്ത്യ ഗുവാമൈന്റെ ഗോൾ ശ്രമങ്ങളെ പിടിച്ചുകെട്ടുകയായിരുന്നു.

ലോകകപ്പിൽ പ്രവേശിക്കാനാകില്ലെങ്കിലും ഗുവാമിനെതിരായ എവേ മാച്ചിൽ 2-1 ന് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഒരു മധുരപ്രതികാരമാണ് ഈ ജയം.