താന്‍ പണം വാങ്ങിയെന്നുള്ളത് കേട്ടുകേള്‍വി, ബിജു രമേശ് നേരിട്ട് പണം കൊടുത്തെന്ന് പറയുന്നത് ബാബുവിന്: കെ.എം. മാണി

single-img
12 November 2015

km-mani-k-babuതാന്‍ പണം വാങ്ങിയെന്നുള്ളത് കേട്ടുകേള്‍വി, ബിജു രമേശ് നേരിട്ട് പണം കൊടുത്തെന്ന് പറയുന്നത് ബാബുവിനാണെന്നുമുള്ള പ്രസ്താവനയുമായി മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി രംഗത്ത്. തനിക്ക് നേരിട്ട് പണം നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു.ൃ

ഗുരുതര ആരോപണമുള്ളത് മന്ത്രി കെ. ബാബുവിനെതിരെയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്നു പറയാന്‍ തനിക്കാകില്ലെന്നും മാണി വ്യക്തമാക്കി.

മന്ത്രി കെ.ബാബുവിന് താന്‍ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ വച്ചാണ് പണം കൈമാറിയതെന്നും ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബാറുടമകള്‍ പിരിച്ച 25 കോടി രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയിരിക്കുന്നത് മന്ത്രി കെ ബാബുവാണെന്നും ബിജു പറഞ്ഞു.