ധനമന്ത്രിയെന്ന നിലയില്‍ കെ.എം. മാണി ഏറ്റവുമൊടുവില്‍ ഒപ്പുവെച്ചത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം അധിക ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള ഫയലില്‍

single-img
12 November 2015

k_m_mani_budget_2014

ധനമന്ത്രിയെന്ന നിലയില്‍ കെ.എം. മാണി ഏറ്റവുമൊടുവില്‍ ഒപ്പുവെച്ചത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം അധിക ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള ഫയലില്‍. ഇതോടെ അടിസ്ഥാനശമ്പളത്തിന്റെ 92 ശതമാനമായി സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത ഉയരും. 2015 ജൂലൈ മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും.

ഡിസംബറിലെ ശമ്പളത്തോടൊപ്പം വര്‍ദ്ധിപ്പിച്ച ഡിഎ ലഭിക്കും. കുടിശിക പിഎഫില്‍ ലയിപ്പിക്കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് കുടിശിക പണമായി ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകുകയാണ് ചെയ്യുക.

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒന്‍പതാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. പ്രതിവര്‍ഷം 83 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക.