ഇന്‍സ്‌പെക്ടര്‍ ഭാര്യാപിതാവിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കേ സ്വന്തം വീട്ടില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് 75 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

single-img
12 November 2015

policecap

കടുവയെ പിടിച്ച കിടുവയുടെ കഥയാണ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കേള്‍ക്കുന്നത്. പോലീസുകാരന്റെ വീട്ടില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും തുകയും.

മധുര ശ്രീവില്ലിപുത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ബാലാജിയുടെ ദുരൈസാമി നഗറിലുള്ള വീട്ടിലാണു കള്ളന്‍ കയറിയത്. 75 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കള്ളന്‍ ഇവിടെ നിന്നും കൊണ്ടുപോയത്. ഇന്‍സ്‌പെക്ടര്‍ ബാലാജി കുടുംബസമേതം അളഗപ്പ നഗറിലുള്ള ഭാര്യാപിതാവിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കാന്‍ പോയ സമയത്താണു വീട്ടില്‍ കള്ളന്‍ കയറിയത്.

കഴിഞ്ഞ ദിവസം രാത്രി മടങ്ങിയെത്തിയപ്പോഴാണു വീട്ടുകാര്‍ മോഷണ വിവരമറിഞ്ഞത്. വീടിന്റെ പൂട്ട് അടിച്ചു പൊട്ടിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വര്‍ണ്ണവും പണവും കൊണ്ട് കള്ളന്‍ സ്ഥലം വിടുകയായിരുന്നു.